Trading

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 215 പോയിന്റ് ഉയര്‍ന്നു

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്ന പ്രവണതയാണ് നവബംറില്‍ ഉണ്ടായിട്ടുള്ളത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികായായ സെന്‍സെക്‌സ് 215.02 പോയിന്റഅ ഉയര്‍ന്ന് 40684.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്്റ്റി 12016.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1136 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഭാരതി എയര്‍ടെല്‍ (3.75%), സണ്‍ഫാര്‍മ്മ (2.97%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.90%), വേദാന്ത (1.90%), ഹിന്ദാല്‍കോ (1.84%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. യുപിഎല്‍ (-4.76%),ഗെയ്ല്‍ (-.3.37%), യെസ് ബാങ്ക് (- 3.28%), ബിപിസിഎല്‍ (-2.04%), എച്ച്‌യുഎല്‍ (-1.89%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടപാടുകള്‍  നടന്നു. ടാറ്റാ സ്റ്റീല്‍ (1,640.46), യെസ് ബാങ്ക് (1,261.46), എച്ച്ഡിഎഫ്‌സി (1,256.50), എസ്ബിഐ (1,079.25), എച്ച്ഡിഎഫ്‌സി ബാങ്ക് (1,071.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്. 

Author

Related Articles