ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം മാത്രം; സെന്‍സെക്‌സ് 37.67 പോയിന്റ് ഉയര്‍ന്നു
ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ അവസാനിച്ചു. വിപണിയില്‍ ഇപ്പോള്‍ സ്ഥിരതയുണ്ടാകുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. ബ്രെക്‌സിറ്റില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയ്ക്കു സാധ്യത രൂപപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയും, മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ നടപടികള്‍ സ്വീകതരിക്കുമെന്ന പ്രതീക്ഷയും ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 37.67 പോയിന്റ് ഉയര്‍ന്ന് 39058.06 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11583.90 ലെത്തിയും ഇന്ന് വ്യാപാരം അവസാനിച്ചു. നിലവില്‍ 1078 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1339 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
യെസ് ബാങ്ക് (7.97%), എസ്ബിഐ (7.26%), ഐസിഐസിഐ ബാങ്ക് (3.16%), സിപ് ല (2.91%), സണ്‍ ഫാര്‍മ്മ (2.85%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാടെല്‍ (-8.65%), ടാറ്റാ മോട്ടോര്‍സ് (-4.98%), ടൈറ്റാന്‍ കമ്പനി (-2.88%), ഉള്‍ട്രോടെക് സിമന്റ് (-2.67%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.47%) എന്നീ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. എസ്ബിഐ (2,970.84), യെസ് ബാങ്ക് (1,807.38), ഐസിഐസിഐ ബാങ്ക് (1,613.56), ഇന്‍ഫോസിസ് (1,054.91), ഭാരതി എയര്‍ടെല്‍ (1,041.22) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍