Trading

ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചിട്ടും ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 192 പോയിന്റ് താഴ്ന്നു

പ്രതീക്ഷിച്ച പോലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. എന്നാല്‍ നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചിട്ടും ഓഹരി വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെയാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലുണ്ടാക്കിയ സമ്മര്‍ദ്ദം കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 192.40 പോയിന്റ് താഴ്ന്ന് 38,684.72 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46 പോയിന്റ് താഴ്ന്ന് 11,598 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1073 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും, 1426 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്ത്യബുള്‍സ് എച്ച്എസ്ജി (3.25%), സീ എന്റര്‍ടെയ്ന്‍ (3.15%), ടാറ്റാ മോട്ടോര്‍സ് (2.38%), ഹിറോ മോട്ടോകോര്‍പ് (2.20%), ഉള്‍ട്രാ ടെക് സിമന്റ് (1.96%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായിട്ടുള്ളത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ടിസിഎസ് (-3.12), ഹിന്ദാല്‍കോ (-2.55%), ബിപിസിഎല്‍ (-2.45%), ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (-2.11%), യെസ് ബാങ്ക് (-2.06) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടമുണ്ടാക്കിയത്. 

വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതലല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,133.27), യെസ് ബാങ്ക് (1,125.88), മാരുതി സുസൂക്കി (987.56), എച്ച്ഡിഎഫ്‌സി (911.38), എസ്ബിഐ (895.64) എന്നീ  കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തിലെ ആശയകുഴപ്പം കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയത്. 

 

 

Author

Related Articles