ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍; സെന്‍സെക്‌സ് 214 പോയിന്റ് താഴ്ന്നു
കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീണു. കയറ്റുമതി മേഖലയില്‍ രൂപപ്പെട്ട അനിശ്ചിതത്വവും, നിക്ഷേപ മേഖലയിലും, ഉപമേഖലയിലുമെല്ലാം കൊറോണ വൈറസ് മൂലം വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. മാതമല്ല, ലോക രാജ്യങ്ങള്‍ യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഓഹരി വിപണി കേന്ദ്രങ്ങള്‍ ഇന്ന് നഷ്ടത്തിലേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 214 പോയിന്റ് താഴ്ന്ന് 38,409.48 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓരി സൂചികയായ നിഫ്റ്റി 52.30 പോയിന്റ് താഴ്ന്ന് ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 52.30 പോയിന്റ് താഴ്ന്ന് 11,251 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 694 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1673 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സിപ്ല (5.26%), ഡോ. റെഡ്ഡിസ് ലാബ്‌സ് (4.19%), സണ്‍ ഫാര്‍മ്മ (3.02%), പവര്‍ ഗ്രിഡ് കോര്‍പ് (2.79%), ഗെയ്ല്‍ (2.76%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-6.09%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.80%), ബജാജ് ഫിനാന്‍സ് (-3.77%), എയ്ച്ചര്‍ മോട്ടോര്‍സ് (-3.55%), ഐടിസി (-3.28%) എ്ന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമാമയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഉണ്ടായത്. എസ്ബിഐ (2,101.97), എച്ച്ഡിഎഫ്‌സി ബാങ്ക് (1,969.64), റിലയന്‍സ് (1,353.87), ടാറ്റാ മോട്ടോര്‍സ് (1,231.04), ഐസിഐസിഐ ബാങ്ക് (1,112.44) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍