മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍; നിഫ്റ്റി 67 പോയിന്റ് നഷ്ടത്തില്‍
മുംബൈ: മൂന്നു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 260 പോയിന്റ് താഴ്ന്ന് 30,672.59ലും നിഫ്റ്റി 67 പോയിന്റ് നഷ്ടത്തില്‍ 9,039.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം മൂന്നുമാസംകൂടി നീട്ടിയതാണ് ധനകാര്യ ഓഹരികളെ ബാധിച്ചത്. യുഎസ്-ചൈന തര്‍ക്കം തുടരുന്നതും വിപണിയ്ക്ക് തരിച്ചടിയായി.
എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ധനകാര്യ-സ്വകാര്യ ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സീ എന്റര്‍ടെയ്ന്‍മെന്റ്, എംആന്‍ഡ്എം, സിപ്ല, ശ്രീ സിമെന്റ്സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.83 ശതമാനവും 0.23 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍