ഓഹരി വിപണയില്‍ നഷ്ടം നേരിട്ടു; സെന്‍സെക്സ് 382 പോയിന്റ് താഴ്ന്നു
ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 382.87 പോയിന്റ് താഴ്ന്ന് 38969.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.20 പോയിന്റ് താഴ്ന്ന് 11709.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 970 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1560 കമ്പനികളുടെ ഒഹരികള് നഷ്ടത്തിലുമാണുള്ളത്.
ഡോ. റെഡ്ഡി ലാബ്സ് (3.00%), ഭാരതി ഇന്‍ഫ്രാടെല്‍ (2.43%), ബ്രിട്ടാന്നിയ (1.70%), റിലയന്‍സ് (1.05%), ടൈറ്റാന്‍ കമ്പനി (1.04%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടം കൊയ്തത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ടാറ്റാ മോട്ടോര്‍സ് (-7.02), ബിപിസിഎല്‍ (-4.43%), സീ എന്റര്ടെയ്ന് (-4.08%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (3.14%), അദാനി പോര്‍ട്സ് (-3.12%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
എന്നാല്‍ ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. വ്യാപാരത്തിലെ ആശയ കുഴപ്പമാണ് ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതലല്‍ ഇടപാടുകള്‍ നടന്നത്. റിലയന്‍സ് (1,858.26), എച്ച്ഡിഎഫ്സി (1,178.92), എസ്ബിഐ (1,129.21), ടാറ്റാ മോട്ടോര്‍സ് (1,022.16), ബജാജ് ഫിനാന്‍സ് (990.38) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍