സെന്‍സെക്സ് 419 പോയിന്റ് നേട്ടത്തില്‍
മുംബൈ: ഐടി, ഫാര്‍മ, ബാങ്ക് ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 419.87 പോയിന്റ് നേട്ടത്തില്‍ 36,471.68ലും നിഫ്റ്റി 121.80 പോയിന്റ് ഉയര്‍ന്ന് 10,740ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1512 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഫോസിസ്, ബിപിസിഎല്‍, സിപ്ല, എംആന്‍ഡ്എം, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇന്‍ഫ്രടെല്‍, ടെക് മഹീന്ദ്ര, ഐടിസി, സീ എന്റെര്ടെയ്ന്മെന്റ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് സൂചിക നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍