Trading

ഓഹരി വിപണികളില്‍ നേട്ടം തുടരുന്നു; അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വരുമ്പോള്‍; ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ കുതിച്ചുചാട്ടം; യുഎസ്-ചൈന വ്യാപാര തര്‍ക്കം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയും

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ അയവ് വന്നതും, യുഎസ്-ചൈന വ്യാപാര തര്‍ക്ക്ങ്ങള്‍ സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയാണ് വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കെത്താന്‍ കാരണം. അടുത്ത് തന്നെ യുഎസും-ചൈനയും തമ്മില്‍  പുതിയ  വ്യാപാര കരാറില്‍ ധാരണായകുമെന്ന പ്രതീക്ഷയും നിക്ഷേപര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഓഹരി വിപണിയില്‍  ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കാണ് എത്തിയിട്ടുള്ളത്.  അന്താരാഷ്ട്ര തലത്തിലെ സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ രൂപപ്പെട്ടതോടെ രൂപയുടെ മൂല്യത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  രൂപയുടെ മൂല്യം 86 പൈസ ഉയര്‍ന്ന് 70.94 രൂപയിലേക്കെത്തി. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  259.97 പോയിന്റ് ഉയര്‍ന്ന്, ഏകദേശം 0.62% ശതമാനം ഉയര്‍ന്ന്  41859.69 ലേക്കത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  72.70  പോയിന്റ് ഉയര്‍ന്ന് അതായത്  0.59% ശതമാനം പോയിന്റ് ഉയര്‍ന്ന് 12329.50 ലത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍  1532 നേട്ടത്തിലും,  970 കമ്പനികളുടെ ഓ3ഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ഇന്‍ഫോസിസ് (4.80%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (4.80%), കോള്‍ ഇന്ത്യ (3.25%),  ഗെയ്ല്‍ (2.83%),  ഭാരതി എയര്‍ടെല്‍  (2.60) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് നഷ്ടം രേഖപ്പെടുത്തി.  യെസ് ബാങ്ക് (-5.92%), യുപിഎല്‍ (-1.39%), ഭാരതി ഇന്‍ഫ്രാടെല്‍ (-1.20%),  ടിസിഎസ് (-1.05%), എയ്ച്ചര്‍ മോട്ടോര്‍സ് (-0.75%) എന്നീ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട വിവിധ ആശയകുഴപ്പങ്ങള്‍  മൂലം വിവിധ കമ്പനികളിലെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്.  ഇന്‍ഫോസിസ് (2,858.41),  റിലയന്‍സ് (1,289.94), എച്ച്ഡിഎഫ്‌സി (837.70),  യെസ് ബാങ്ക് (819.81), ടാറ്റാ മോട്ടോര്‍സ് (795.49) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.  

Author

Related Articles