Trading

37000 കടന്ന് സെന്‍സെക്‌സ്; 11,000ല്‍ എത്തി നിഫ്റ്റി; വിദേശ സ്ഥാപന നിക്ഷേപകരടക്കം പുത്തന്‍ ഓഹരികള്‍ വാങ്ങിയതോടെ സൂചികകളില്‍ ഉണര്‍വ്

വിദേശ സ്ഥാപന നിക്ഷേപകരും (എഫ്‌ഐഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ) പുതിയതായി ഓഹരി വാങ്ങിയതിന്റെ ഫലമായി ഇന്ത്യന്‍ സൂചികകള്‍ക്ക് പുതിയ വേഗത കൈവരിക്കുകയും സെന്‍സെക്‌സ് 37000, നിഫ്റ്റി 11,000 എന്നീ നിലയിലെത്തി. ബിഎസ്ഇ സെന്‍സെക്‌സ് 163 പോയിന്റ് ഉയര്‍ന്ന് 37,145 ലെവലില്‍ ക്ലോസ് ചെയ്തു. 50 സ്റ്റോക്ക് നിഫ്റ്റി 56 പോയിന്റ് നേടി 11,003 ലെവലില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി സൂചിക 256 പോയിന്റ് ഉയര്‍ന്ന് 27,504 ലെവലില്‍ ക്ലോസ് ചെയ്തു.

''നാളത്തെ ഓപ്പണിംഗ് ബെല്ലില്‍ നിഫ്റ്റി 11,000 ലെവലിനു മുകളില്‍ നില്‍ക്കുന്നുവെങ്കില്‍, ഓഹരി വിപണി നിക്ഷേപകര്‍ക്ക് 150-200 പോയിന്റുകള്‍ കൂടി പ്രതീക്ഷിക്കാം.''നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ച് മോട്ടിലാല്‍ ഓസ്വാളിലെ ഡെറിവേറ്റീവ് & ടെക്‌നിക്കല്‍ അനലിസ്റ്റ് ചന്ദന്‍ തപാരിയ വ്യക്തമാക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നിഫ്റ്റിയിലെ മറ്റ് സ്റ്റോക്കുകളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Author

Related Articles