തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്സ് 114 പോയിന്റ് നേട്ടത്തില്‍
മുംബൈ: ലാഭമെടുപ്പില്‍ കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 114.29 പോയിന്റ് ഉയര്‍ന്ന് 30932.90 ലും നിഫ്റ്റി 39.70 പോയിന്റ് നേട്ടത്തില്‍ 9106.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1302 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 908 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടിസി, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം ഉയര്‍ന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍