റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ വിപണി നേട്ടമുണ്ടാക്കി; സെന്‍സെക്സ് 362 പോയിന്റ് ഉയര്‍ന്നു
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരുന്നതിനെതുടര്ന്ന് ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്സ് 362.12 പോയിന്റ് ഉയര്‍ന്ന് 38025.45 ലും നിഫ്റ്റി 98.50 പോയിന്റ് നേട്ടത്തില്‍ 11200.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1056 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, എംആന്‍ഡ്എം, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. ഐടി, ലോഹം, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനവും ഉയര്‍ന്നു.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍