Trading

ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം മാത്രം; സെന്‍സെക്‌സ് 38 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടത്തോടെഅവസാനിച്ചു. യുഎശ്-ചൈന വ്യാപാര തര്‍ക്കവും, കാശ്മീര്‍ വിഷയം മൂലം ചൂട് പിടിച്ച ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിട്ടുള്ളത്. അതോടപ്പം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ അധിക സര്‍ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷഏപകരുടെ വരുമാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന അധിക സര്‍ചാര്‍ജ് പിന്‍വലിക്കുമെന്ന മാധ്യമ വാര്‍ത്ത നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയും നല്‍കുന്നുണ്ട്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 38.80 പോയിന്റ് ഉയര്‍ന്ന് 37,350.33 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.40 പോയിന്റ് ഉയര്‍ന്ന് 11,047.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

യുപിഎല്‍ (4.14%),  യെസ് ബാങ്ക് (3.79%), പവര്‍ ഗ്രിഡ് കോര്‍പ് (2.92%), മാരുതി സുസൂക്കി (2.73%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (2.73%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടമുണ്ടാവുകയും ചെയ്തു. ടിസിഎസ് (-1.78%), വേദാന്ത (-1.47%),  എച്ച്‌സിഎല്‍ ടെക് (-1.25%), ബിപിസിഎല്‍ (-0.9%), എച്ച്ഡിഎഫ്‌സി (-0.84%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ടിസിഎസ് (1,518.67), റിലയന്‍സ് (1,284.07), യെസ് ബാങ്ക് (1,139.94), എച്ച്ഡിഎഫ്‌സി ബാങ്ക് (849.17), ടിസിഎസ് (813.10) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

Author

Related Articles