Trading

ഓഹരി വിപണി ഇന്ന് കൂപ്പുകുത്തി

സമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നും  ഇതില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ (എഫ്പിഐ) ട്രസ്റ്റുകള്‍ക്ക് പകരം കമ്പനികളായി രജിസ്റ്റര്‍ ചെയ്യണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതോടെ ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ തകര്‍ച്ച നേരിട്ടു. ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നടപ്പിലാക്കുമെന്നറിയിച്ചതോടെ വിപണി രംഗത്ത് ഇന്ന് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിട്ടുള്ളത്. സമ്പന്നര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജില്‍ വര്‍ധനവുണ്ടാകുമെന്നാണ് ്‌കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഓഹരി വിപണിയില്‍ വലിയ ആശയകുഴപ്പമാണ് ഇന്ന് ഉണ്ടായത്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 560.45 പോയിന്റ് താഴ്ന്ന് 38,337.01 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 177.620 പോയിന്റ് താഴ്ന്ന് 11,419.30 ലെത്തിയാണ് ഇന്ന് വ്യാുപാരം അവസാനിച്ചത്. 

എന്‍പിടിസി (2.24%), ടൈറ്റാന്‍ കമ്പനി (1.02%), കോള്‍ ഇന്ത്യ (0.73%), ടിസിഎസ് (0.53%), ബിപിസിഎല്‍ (0.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടമുണ്ടായി. എം&എം (-4.37%), ബജാജ് ഫിനാന്‍സ് (-4.17%),  എയ്ച്ചര്‍ മോട്ടോര്‍സ്  (-4.03%), ഹീറോ ാേട്ടോകോര്‍പ്പ് (-3.71%), ടാറ്റാ മോട്ടോര്‍സ് (-3.67%) എന്നീ കമ്പനികളുടെ ഓഹരികിളിലാണ് നഷ്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (1,214.28), ബജാജ് ഫിനാന്‍സ് (1,008.20), റിലയന്‍സ് (932.79), എച്ച്ഡിഎഫ്‌സി (824.96), എസ്ബിഐ (790.77) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

Author

Related Articles