രാഷ്ട്രീയ പ്രതിസന്ധി ശക്തമായതോടെ ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്‌സ് 70 പോയിന്റ് താഴ്ന്നു
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. പ്രതിഷേധം വ്യാപിച്ചതോടെ വിപണി കേന്ദ്രങ്ങളെയും ഗുരുതരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 70.99 പോയിന്റ് താഴ്ന്ന് 40,938.72 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 2,060.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1122 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1342 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ടിസിഎസ് ( 2.68%), എച്ച്‌സിഎല്‍ ടെക് (1.67%), ടെക് മഹീന്ദ്ര (1.50%), ടെക് മഹീന്ദ്ര (1.50%), ഗെയ്ല്‍ (1.17%), എച്ച്ഡിഎഫ്‌സി (0.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഗ്രാസിം (-2.45%), അദാനി പോര്‍ട്‌സ് (-2.28%), ഐടിസി (1.95%), കോള്‍ ഇന്ത്യ (-1.86%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-1.75%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇ്ന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ടിസിഎസ് (1,185.49), എസ്ബിഐ (1,162.39), റിലയന്‍സ് (851.75), എച്ച്ഡിഎഫ്‌സി (833.77), യെസ് ബാങ്ക് (806.24) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.
Related Articles
-
ഇന്ത്യന്‍ ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 567.98 പോയിന്റ് ഇടിഞ്ഞു -
ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ചാഞ്ചാട്ടത്തിനൊടുവില്‍ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ -
നേട്ടത്തിനുശേഷം വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു -
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു -
മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം -
വിപണി തളര്‍ച്ചയില്‍; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍