Trading

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം; സെന്‍സെക്‌സ് 72 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. രാജ്യത്ത് മാാന്ദ്യം ശക്തമാണെന്ന ആശങ്കയാണ് നിക്ഷേപകര്‍ ഇന്ന് പിന്നോട്ടുപോകാന്‍ ഇടയാക്കിയത്. മുംബൈ ഓഹരി സൂചികായായ സെന്‍സെക്‌സ്  ഇന്ന്  72.50 പോയിന്റ് താഴ്ന്ന്  40,284.19 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.20 പോയിന്റ് താഴ്ന്ന് 11,894.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

ഭാരതി എയര്‍ടെല്‍ (4.11%), ടാറ്റാ സ്റ്റീല്‍ (3.94%), യുപിഎല്‍ (3.53%), ഹിന്ദാല്‍കോ (3.12%), ബിപിസിഎല്‍ (3.00%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം ഉണ്ടായി. യെസ് ബാങ്ക് (-4.15%), ബജാജ് ആട്ടോ (-1.82%), ബ്രിട്ടാന്നിയ്യ (-1.71%), എംആന്‍ഡ്എം (-1.60%), ഹീറോ മോട്ടോകോര്‍പ്പ് (1.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായത്. 

എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. ഭാരതി എയര്‍ടെല്‍ (1,745.56), എസ്ബിഐ (1,267.96), യെസ് ബാങ്ക് (1,172.75), ഐസിഐസിഐ ബാങ്ക് (1,141.34), റിലയന്‍സ് (938.80) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  ഭീമമായ ഇടപാടുകള്‍ നടന്നത്.

Author

Related Articles