Trading

ഓഹരി വിപണിയിലെ അനിശ്ചിതത്വം നീങ്ങുന്നു; ഇന്ന് സെന്‍സെക്‌സ് 41945.37ത്തില്‍; യുഎസ്-ചൈനാ ആദ്യഘട്ട വ്യാപാര കരാര്‍ ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ നല്‍കിത്തുടങ്ങുന്നു

ഇനിയുള്ള കാലം ഓഹരി വിപണിക്ക് പ്രതീക്ഷ നല്‍കിയേക്കും,യുഎസും-ചൈനയും ആദ്യഘട്ട വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ ലോക വിപണി ഇനി വളര്‍ച്ചയുടെ പാതയിലേക്കെത്തുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷം ഒരുപരിധിവരെ അവസാനിക്കാന്‍ സാധിച്ചതും വിപണി നേട്ടങ്ങളിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മോശം ധനസ്ഥിതി ഒരുപക്ഷേ ഓഹരി വിപണി നഷ്ടത്തിലേക്കെത്തുന്നതിന് കാരണമായേക്കും.  

ഒന്നര വര്‍ഷമായി നീണ്ടുനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന് അയവ് വന്നതോടെയാണ് ഓഹരി വിപണി ഈ ആഴ്ച്ചകളില്‍ നേട്ടത്തിലേക്കെത്താന്‍ കാണം. ഇന്നലെ സെന്‍സെക്‌സ് 42000 ലേക്കെത്തിയത് ഉദാഹരണമായി നമ്മുടെ മുന്‍പിലുണ്ട്. ഈ ആഴ്ച്ചത്തെ ഏറ്റവും അവസാന ദിനമായ ഇന്ന് സെന്‍സെക്‌സ് 41945.37 ലേക്കെത്തിയാണ് വ്യാപാരം അവാസനിച്ചത്. അതായത് സെന്‍സെക്‌സ് 12.81 പോയിന്റ് ഉയര്‍ന്ന് 0.03% ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 41945.37 ലേക്കെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 3.10 പോയിന്റ് ഉയര്‍ന്ന് 0.03% ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 12352.40 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  

നിലവില്‍ ഇന്നത്തെ വ്യാപാര ദിനം അവസാനിക്കുമ്പോള്‍  1312  കമ്പനികള്‍ നേട്ടത്തിലും,  1192 കമ്പനികളും നഷ്ടത്തിലുമാണുള്ളത്.  ഭാരതി എയര്‍ടെല്‍ (5.52%), ഡോ.റെഡ്ഡിസ് ലാബ്‌സ് (3.30%), റിലയന്‍സ് (2.80%), ഗ്രാസിം (1.61%), സണ്‍ ഫാര്‍മ്മ (1.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ  ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാടെല്‍ (-10.20%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.47%), ഗെയ്ല്‍ (-1.86%), യെസ് ബാങ്ക് (-1.75%), ബിപിസിഎല്‍ (-1.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തി.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ (3,039.02), റിലയന്‍സ് (2,129.34), എസ്ബിഐ (1,856.94), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,354.79), എച്ച്ഡിഎഫ്‌സി (1,081.16) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Author

Related Articles