Trading

ഓഹരി വിപണയില്‍ നേട്ടം; സെന്‍സെക്‌സ് 1,410.99 പോയിന്റ് ഉയര്‍ന്നു

കോവിഡ്-19 ഭീതി മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതസന്ധിയെ മറികടക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതോടെയാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിയത്.  

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  1,410.99  പോയിന്റ് ഉയര്‍ന്ന്   അതായത്  4.94 ശതമാനം ഉയര്‍ന്ന്   29946.77  ലേക്കെത്തിയാണ് ഇന്ന് വ്ാപാരം അവസാനിച്ചത്.  ദേശീയ  ഓഹരി സൂചികാ നിഫ്റ്റി  323.60 പോയിന്റ് ഉയര്‍ന്ന 3.89 ശതമാനം വര്‍നവ് രേഖപ്പെടുത്തി 8641.45 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍  1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  766 കമ്പനികളുടെ ഓഹരികള്‍  നഷ്ടത്തിലുമാണുള്ളത്.  

ഇന്‍സ്ഇന്‍ഡ് ബാങ്ക് (44.67%),  ഭാരതി എയര്‍ടെല്‍ (9.69%),  ലാര്‍സെന്‍ (9.44%), ബജാജ് ആട്ടോ (8.22%),  ഹീറോമോട്ടോകോര്‍പ്പ (8.05%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ  ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്ക് (-10.14%),  ഗെയ്ല്‍ (-3.24%),  അദാനിപോര്‍ട്‌സ് (-2.90%),  സണ്‍ഫാര്‍മ്മ (-2.69%),  മാരുതി സുസൂക്കി (-2.56%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടിവ് രേഖപ്പെടുത്തിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക് (2,570.09), ഐസിഐസിഐ ബാങ്ക് (2,515.65),  റിലയന്‍സ് (2,229.74) ആക്‌സിസ് ബാങ്ക് (2,149.85),  എച്ച്ഡിഎഫ്‌സി (2,097.99) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Author

Related Articles