Trading

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ; സെന്‍സെക്‌സ് 147 പോയിന്റ് ഉയര്‍ന്നു

ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപര ദിനമായ ഇന്ന് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. യുഎസ്-ചൈന വ്യാപാര തര്‍ക്കം സമവായത്തിലേക്കെത്തുമെന്നും അടുത്തയാഴ്ച്ച ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാര കരാറിലേര്‍പ്പെടുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം. അതേസമയം ആഗോളതലത്തിലെ മോശം ധനസ്ഥിതിയും, ഇന്ത്യയില്‍  പടരുര്‍ന്നുപിടിച്ച മാന്ദ്യവും വിപണിയെ ബാധിച്ചിട്ടില്ല.  ഇറാന്‍-യുഎസ് സംഘര്‍ഷം ചെറിയ തോതില്‍ അയവ് വന്നതും വിപണിയില്‍ ഉണര്‍വുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം ഇറാന്‍ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമണെന്നാണ് അമേരിക്കന്‍  പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍  ഏത് നിമിഷവും ഇറാന്‍ ഖാസിം സുലൈമാന്‍ രക്തത്തിന് പകരം ചോദിക്കുമെന്നും കടുത്ത പ്രതികാര നടപടിയിലേക്ക് ഇറാന്‍ നീങ്ങുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.  സംഘര്‍ഷ ഭീതിയും, ആഗോള രാഷ്ട്രീയ സാഹചര്യവും മാറിയതോടെ ഇന്ത്യന്‍  രൂപയുടെ മൂല്യവും വര്‍ധിച്ചു. രൂപയുടെ മൂല്യം 15 ഉയര്‍ന്ന് 71.21 ലേക്കത്തി.  അതായത് ഒരു യുഎസ് ഡോളറിന് ഇന്ത്യന്‍ രൂപ 71 ആണെന്നര്‍ത്ഥം. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 147.37 പോയിന്റ് ഉയര്‍ന്ന് അതായത് 0.36 ശതമാനം ഉയര്‍ന്ന് 41599.72 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40.60 പോയിന്റ് ഉയര്‍ന്ന്  അതായത് 12256.50 ലേ്‌ക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ച്ത്.  നിലവില്‍  1389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1133 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

കോള്‍ ഇന്ത്യ (3.69%), ടാറ്റാ മോട്ടോര്‍സ്  (2.27%), ഇന്‍ഫോസിസ് (1.46%), മാരുതി സുസൂക്കി (1.42%), ഗെയ്ല്‍ (1.33%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം വിവിധ  കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  യെസ് ബാങ്ക് (-5.39%), സീ എന്റര്‍ടെയ്ന്‍ (-3.33%),  ഐസിഐസിഐ ബാങ്ക് (-1.11%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.09%), ടൈറ്റാന്‍ കമ്പനി (-0.81%) എ്ന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത് .  ഭാരതി എയര്‍ടെല്‍ (1,692.26),  എസ്ബിഐ (1,407.99),  യെസ് ബാങ്ക് (1,356.23),  ടാറ്റാ മോ്‌ട്ടോര്‍സ് (1,183.04), റിലയന്‍സ് (882.82) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

Author

Related Articles