Trading

ഓഹരി വിപണി ഇന്ന് നേ്ട്ടത്തില്‍ അവസാനിച്ചു; സെന്‍സെക്‌സ് 181 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുന്നുണ്ടെന്ന പ്രതീക്ഷയിലാണ് ഇന്ന് ഓഹരി വിപണി നേ്ട്ടത്തില്‍ അവസാനിച്ചത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 181.94 പോയിന്റ് ഉയര്‍ന്ന്് 40651.64 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11999.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1190 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1339 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

സീ എന്റര്‍ടെയ്ന്‍ (7.40%), സണ്‍ ഫാര്‍മ്മ (5.66%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (5.66%), ബിപിസിഎല്‍ (4.94%), ഡോ.റെഡ്ഡിസ് ലാബ്‌സ് (3.49%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം നേരിട്ടു. ഭാരതി ഇന്‍ഫ്രാടെല്‍ (-3.85%), ഐഒസി (-1.58%), കോട്ടക് മഹീന്ദ്ര (-1.50%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.18%), ഹിന്ദാല്‍കോ (-0.83%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം ഉണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നിട്ടുള്ളത്.  റിലയന്‍സ് (3,080.46), ഭാരതി എയര്‍ടെല്‍ (2,433.28), യെസ് ബാങ്ക് (1,509.37), വൊഡാഫോണ്‍ ഐഡിയ (1,284.65), ഐസിഐസിഐ ബാങ്ക് (1,118.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്. 

Author

Related Articles