Trading

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം; സെന്‍സെക്‌സ് 1,923.90 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വെട്ടിക്കുറച്ചതയോടെയാണ് ഓഹരി വിപണിയില്‍ ഇന്ന് ഏറ്റവും വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുള്ളത്. രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലെത്തിയിട്ടുള്ളത്. മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാനും, വ്യവസായിക വളര്‍ച്ച ലക്ഷ്യമിട്ടുമാണ് സര്‍ക്കാര്‍ പുതുതയി ആരംഭിക്കുന്ന കമ്പനികള്‍ക്കും, ആഭ്യന്തര കമ്പനികള്‍ക്കും നികുതി നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതോടെയാ്ണ് രാജ്യത്ത് നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിച്ചത്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,923.90 പോയിന്റ് ഉയര്‍ന്ന്  38017.37 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 570.70 പോയിന്റ് ഉയര്‍ന്ന് 11275.50 ലെത്തിയാ്ണ് ഇന്ന് വ്യാപാരം അഴസാനിച്ചത്. നിലവില്‍ 1809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 726 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

എയ്ച്ചര്‍ മോട്ടോര്‍സ് (13.38%), ഹീറോ മോട്ടോകോര്‍പ്പ് (13.06%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (10.71%), ഉള്‍ട്രാടെക് സിമന്റ് (10.43%), മാരുതി സുസൂക്കി (10.39%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളിലെ ഓഹിരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി്. പവര്‍ ഗ്രിഡ് കോര്‍പ്പ് (-2.46%), സീ എന്റര്‍ടെയ്ന്‍ (-2.41%), ഇന്‍ഫോസിസ് (-1.91%), ടിസിഎസ് (-1.74%) എന്‍ടിപിസി (-1.52%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനിക്കകത്തെ ഓഹരികളില്‍ ഇന്ന് ഭീമാമയ ഇടപാടുകളാണ് നടന്നിട്ടുള്ളത്. എച്ച്ഡിഎഫ്‌സി (3,730.29), മാരുതി സുസൂക്കി (3,225.37), ഐസിഐസിഐ ബാങ്ക് (3,140.26), എച്ച്ഡിഎഫ്‌സി ബാങ്ക് (2,768.06), റിലയന്‍സ് (2,761.80) എന്നീ കമ്പനികളിലാണ് ഇന്ന് ഇടപാടുകള്‍ നടന്നിട്ടുള്ളത്. 

Author

Related Articles