Trading

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍; സെന്‍സെക്‌സ് 411 പോയിന്റ് ഉയര്‍ന്നു

കൊറോണ വൈറസിന്റെ ആശങ്കകള്‍ക്കിടയിലും  ഇന്ത്യന്‍  ഓഹരി  വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. യുഎസ്-ഫെഡ്‌റിസര്‍വ്വ് പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണം.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 479.68 പോയിന്റ് ഉയര്‍ന്ന് അതായത് 1.08 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 38555.11 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  എന്നാല്‍ ദേശീയ ഓഹരി സൂിചകയായ നിഫ്റ്റി 170.55 പോയിന്റ് ഉയര്‍ന്ന്  ഏകദേശം 1.36 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  11284.30 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.

വേദാന്ത (7.75%),  സീ എന്റര്‍ടെയ്ന്‍ (7.38%), സണ്‍ഫാര്‍മ്മ (6.51%), ടാറ്റാ സ്റ്റീല്‍ (6.46%), ഹിന്ദാല്‍കോ (6.38%) എന്നീ കമ്പനികളുടെ ഒഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബജാജ് ആട്ടോ (-3.58%), യെസ് ബാങ്ക് (-1.11%), ഐടിസി (-.074%) എന്നീ കമ്പനികളുടെ ഓഹരികളിലാണ്  ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  എസ്ബിഐ (1,795.60), റിലയന്‍സ് (1,795.60), എച്ച്ഡിഎഫ്‌സി ബാങ്ക് (1,682.03), ടാറ്റാ മോട്ടോര്‍സ് (1,130.99), ഐസിഐസിഐ ബാങ്ക് (1,012.10) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Author

Related Articles