Trading

ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍; സെന്‍സെക്‌സ് 61.13 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ അവസാനിച്ചു.  കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞതോടെയാണ്  ഇന്ന് ഓഹരി വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 61.13 പോയിന്റ് ഉയര്‍ന്ന്  38,470.61 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന്  11,269 ലേക്കത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1160 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1217  കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

യെസ് ബാങ്ക്  (25.60%), എയ്ച്ചര്‍ മോട്ടോര്‍സ് (3.02%), കോട്ടക് മഹീന്ദ്ര (2.70%),  എച്ച്‌സിഎല്‍ (2.36%), ബ്രിട്ടാന്നിയ്യ (2.09%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തുന്നത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് നഷ്ടം രേഖപ്പെടുത്തി.  സീ എന്റര്‍ടെയ്ന്‍  (-5.40%),  ഹിന്ദാല്‍കോം (-3.18%),  ഭാരതി ഇന്‍ഫ്രാടെല്‍ (2.87%), റിലയന്‍സ് (-2.13%),  ടെക് മഹീന്ദ്ര (-1.97%) എന്നീ കമ്പനികളുടെ ഓഹരികളിലാണ്  ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഒഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  എസ്ബിഐ  (4,305.70),  യെസ് ബാങ്ക് (2,887.59), റിലയന്‍സ് (1,828.79), എച്ച്ഡിഎഫ്‌സി (1,125.42), ടാറ്റാ മോട്ടോര്‍സ്  (1,104.03) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Author

Related Articles