Trading

ഓഹരി വിപണി ഇന്ന് നേരിയ നേട്ടം മാത്രം രേഖപ്പെടുത്തി; സെന്‍സെക്‌സ് 84.60 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണയില്‍ സ്ഥിരതയുണ്ടാകുന്ന പ്രവണതയാണ് ഇപ്പോള്‍ പ്രകടമായിട്ടുള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അനുഭവപ്പെട്ട വിപണിയിലെ സമ്മര്‍ദ്ദത്തിന് ശമനമുണ്ടാകുന്ന ലക്ഷണമാണ് ഇപ്പോള്‍ ഉണ്ടാായിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 84.60 പോയിന്റ് ഉയര്‍ന്ന് 39,215.64 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24.90 പോയിന്റ് ഉയര്‍ന്ന് 11,687.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1350  കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത് എന്നാല്‍ 1,099 കമ്പനികളുടെ ഓഹരികള്‍ നേട്ടമാണ് രേഖപ്പെടുത്തിയത് .

ഇന്ത്യ ബുള്‍സ്എച്ച്എസ്ജി (3.38%), യുപിഎല്‍ (2.78%), എസ്ബിഐ (2.21%), കോട്ടക് മഹീന്ദ്ര (2.21%), ടെക് മഹീന്ദ്ര (2.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടം  രേഖപ്പെടുത്തുകയും ചെയ്തു. യെസ് ബാങ്ക് (-5.25%), എയ്ച്ചര്‍ മോട്ടോര്‍സ് (-3.29%), ഗെയ്ല്‍ (-2.68%), ഒഎന്‍ജിസി (-1.54%), എന്‍പിടിസി (-1.41%) എന്നീ കമ്പനികളുടെ ഓഹരികളിലാണ്് വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം നഷ്ടം രേഖപ്പെടുത്തിയത്. 

വിപണി രംഗത്തെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. യെസ് ബാങ്ക് (2,345.61), കോട്ടക് മഹീന്ദ്ര (951.84), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (794.17), എസ്ബിഐ (653.38), റിലയന്‍സ് (555.68) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  കൂടുതല്‍ ഇടപാടുകള്‍ നടന്നത്.   

 

Author

Related Articles