Trading

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനകാര്യ-എഫ്എംസിജി ഓഹരികളുടെ കുതിപ്പില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 498.65 പോയന്റ് ഉയര്‍ന്ന് 35,414.45ലും നിഫ്റ്റി 127.90 പോയന്റ് നേട്ടത്തില്‍ 10,430ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1251 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 120 ഓഹരികള്‍ക്ക് മാറ്റമില്ല.

ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, യുപിഎല്‍, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. നെസ് ലെ, എന്‍ടിപിസി, ശ്രീ സിമെന്റ്സ്, എല്‍ആന്‍ഡ്ടി, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, എഫ്എംസിജി, ഊര്‍ജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ സൂചിക സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയനേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

News Desk
Author

Related Articles