റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്; കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പിലാക്കും
മുംബൈ: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റുമെന്ന വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്. റിയല്‍ എസ്റ്റേറ്റ് മേഖല അഭിമുഖീരിക്കുന്ന പ്രതിസന്ധകള്ക്ക്് വേഗത്തില്‍ പരിഹാരം കണ്ടെത്തുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കിയ റിയല്‍എസ്റ്റേറ്റ് മേഖലയെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. റിയല്‍റ്റി നിയമങ്ങളില്‍ ആവശ്യമായ സാഹചര്യത്തില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിനിടെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുനനതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജ്യസഭയില്‍ അംഗബലമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാറിന് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ നടപ്പിലാക്കാന്‍ സാധിക്കാത്ത വിവിധ പരിഷ്കരണങ്ങള്‍ ഇത്തവണ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അടുത്തഘട്ടം കൂടുതല്‍ പരിഷ്കരണം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുമെന്നാണ് ധനമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയത്. 2016 ലെ നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മാന്ദ്യം കൂടുതല്‍ ശക്തമായതോടെ 1.8 ട്രില്യണ്‍ ഡോളര്‍ വരുന്ന രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ഇപ്പോള്‍ തകര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് അനറോക് പ്രോപ്പര്ടി കണ്‍സള്‍ടന്റ് വ്യക്തമാക്കിയത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം