Banking

ഓക്ക് നോര്‍ത്ത് ബാങ്കില്‍ 2,800 കോടി രൂപ നിക്ഷേപിക്കാന്‍ സോഫ്റ്റ് ബാങ്ക് പദ്ധതി

ഇന്ത്യ ബുള്‍സ് ഹൗസിങ് പിന്തുണയുള്ള ഓക്ക് നോര്‍ത്ത് ബാങ്കില്‍ 440 മില്യണ്‍ ഡോളര്‍ (2800 കോടി) നിക്ഷേപിക്കാന്‍ സോഫ്റ്റ് ബാങ്ക് പദ്ധതിയിടുന്നു. ഈ നിക്ഷേപത്തോടെ ബാങ്കിന്റെ മൊത്തം മൂലധനം 7000 കോടി രൂപയാവുമെന്ന് ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ഒരു റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കി. 

യൂറോപ്പിലെ അതിവേഗം വളരുന്ന പുതിയ ബാങ്കാണ് ഓക്ക് നോര്‍ത്ത്്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) മേഖലയ്ക്ക് വേഗവും കാര്യക്ഷമവുമായ ഡിബഞ്ചറുകള്‍ നല്‍കുന്നതിനുള്ള സാങ്കേതികവിദ്യ ഉപകരണങ്ങളുടെ ശേഷി വരെ ഈ ബാങ്കിനുണ്ട്. 

2015 ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യാ ബുള്‍സ് ഹൗസിംങ് ഓക്ക് നോര്‍ത്ത് ബാങ്കിലെ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കാനായി 650 കോടി രൂപ നല്‍കി. കഴിഞ്ഞ വര്‍ഷം ഇന്ത്യബുള്‍സ് അതിന്റെ ഒരു വിഹിതം സിംഗപ്പൂര്‍ ഗവണ്‍മെന്റിന് 900 കോടിക്ക് വിറ്റഴിച്ചു.

 

Author

Related Articles