Banking

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ വര്‍ധനവ്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് നേട്ടം

രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായത്തില്‍ 21 ശതമാനം വര്‍ധനവാണ് സെപ്റ്റംബറിലവസാനിച്ച രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റലാഭം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 84 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളിവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 70.13 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. സെപറ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്റെ വരുമാനത്തില്‍ 2,203.18 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1,854.40 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ബാങ്കിന്റെ പിലശയിനത്തിലുള്ള വരുമാനമടക്കം നടപ്പുവര്‍ഷത്തിലെ രണ്ടാം പാദമവസനിച്ചപ്പോള്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പലിശയിനത്തിലുള്ള വരുമാനം 1,953.97 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം തേകാലയളവില്‍ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനമായി രേഖപ്പെടുത്തിയത് 1,696.51 കോടി രൂപയായിരുന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നിഷ്‌ക്രിയ ആസ്തി സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 4.92 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷമിത് 4.61 ശതമാനമായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്.

Author

Related Articles