യൂസ്ഡ് കാര്‍ റീട്ടെയിലര്‍ സ്പിന്നി 50 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു
ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ റീട്ടെയിലറായ സ്പിന്നി 50 മില്യണ്‍ സമാഹരിച്ചു. ഓവര്‍ സബ്സ്ക്രൈബ്ഡ് റൗണ്ടില്‍ നിന്ന് മൂന്ന് നിക്ഷേപകരില്‍ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ഇടിവ് നേരിടുന്നതിനിടെയാണ് ഈ നേട്ടം സ്പിന്നി കൈവരിച്ചത്. ഗ്രോത്ത് ഇക്വിറ്റി സ്ഥാപനമായ നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാട്ണേര്സ് ,യുഎസ് വെഞ്ച്വര്‍ ഫണ്ട് ജനറല്‍ കാറ്റലിസ്റ്റ്,നന്ദന് നിലേകാനിയുടെ ഫണ്ട് സെറ്റപ്പ് ആയ ഫണ്ടമെന്റം എന്നിവയാണ് നിക്ഷേപകര്‍. ഒക്ടോബര്‍ 2ന് ഫണ്ടമെന്റം സ്പിന്നിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മുന്നിക്ഷേപകരായ ബ്ലൂം വെഞ്ച്വര്‍,സെയ്ഫ് പാട്ണേര്സും ഈ റൗണ്ടില്‍ പങ്കെടുക്കും.ആക്സല്‍ പാട്ണര്‍മാര്‍ അതിന്റെ ആഗോള വളര്‍ച്ചാ ഫണ്ടില്‍ നിന്ന് കൂടുതല്‍ നിക്ഷേപം നടത്തും. ഏകദേശം 150 മില്യണ്‍ ഡോളര്‍ വിലമതിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ജനറല്‍ കാറ്റലിസ്റ്റ് കുറഞ്ഞ തുകയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം നോര്‍വെസ്റ്റ് ഏകദേശം 10 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിക്ഷേപകരുടെ താല്‍പ്പര്യം കണക്കിലെടുത്ത് റൗണ്ടിനെ രണ്ട് ട്രഞ്ചുകളാക്കി വിഭജിക്കും.
അമേരിക്കയിലെ ഏറ്റവും വലിയ വിസി ഫണ്ടുകളില്‍ ഒന്നാണ് ജനറല്‍ കാറ്റലിസ്റ്റ്. 1.4 ബില്യണില്‍ നിന്നാണ് കാറ്റലിസ്റ്റ് നിക്ഷേപമിറക്കുക. ഒമ്പതാംതവണയുള്ളതും ഏറ്റവും വലിയ നിക്ഷേപവുമാണിത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനായ കുനാല്‍ ഷാ ആരംഭിച്ച ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് സ്റ്റാര്‍ട്ടപ്പായ ക്രെഡിറ്റില്‍ നിക്ഷേപം നടത്തിയ ശേഷം ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുകയാണിവര്.2015ല്‍ നിരജ് സിങ്,മോഹിത് ഗുപ്ത,രമന്ഷു മഹൗര്‍ എന്നിവര്‍ സ്ഥാപിച്ച വാല്യു ഡ്രൈവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് സ്പിന്നി.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം