Investments

ബിപിസിഎല്‍ ഓഹരികള്‍ക്ക് ഇന്ന് മികച്ച മുന്നേറ്റം;എന്തുകൊണ്ട്?

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നാലുശതമാനം ഉയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ബിപിസിഎലിന്റെ ഓഹരികള്‍ 2020 മാര്‍ച്ച് മാസത്തോടെ വില്‍ക്കാന്‍ ആലോചിക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് ഓഹരി വിപണിയിലെ ഈ പോസ്റ്റീവ് ട്രെന്റ്. ഓഹരി വില 4.38% ഉയര്‍ന്ന് 528 രൂപയായി .കഴിഞ്ഞ വിപണി ദിനത്തില്‍ 505.90 രൂപയായിരുന്നു വില. 2019 ഒക്ടോബര്‍ നാലിന് ബിപിസിഎലിന്റെ ഓഹരി വില 52 ദിവസത്തെ ഏറ്റവും വലിയ റേറ്റായ 547.50 ത്തിലാണ് വ്യാപാരം അവസാനിച്ചത്. 

ബിപിസിഎല്ലിന് എന്‍എസ് സിയിലും മുന്നേറ്റം തന്നെയാണ്  കാണുന്നത്. 2.70% ഉയര്‍ന്ന് 520.25 രൂപയായി. കഴിഞ്ഞ വ്യാപാരദിനത്തില്‍ 506.55 രൂപയായിരുന്നു. വിപണിയില്‍ വിറ്റഴിഞ്ഞ ഓഹരികളുടെ എണ്ണത്തിന്റെ കാര്യത്തിലും മുന്നേറ്റമാണ് പൊതുമേഖലാ കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ആഴ്ചത്തെ വിറ്റഴിച്ച ഓഹരികള്‍ 2.05 ലക്ഷമായിരുന്നു. എന്നാല്‍ ഇന്ന് 2.06 ലക്ഷം ഓഹരികളിലാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി ധനകാര്യവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്. മാര്‍ച്ച് മാസത്തോടെ എയര്‍ഇന്ത്യയിലും ബിപിസിഎല്ലിലുമുള്ള ഭൂരിപക്ഷ ഓഹരികള്‍ വില്‍ക്കാനാണ് ധാരണ. നിലവിലെ സാമ്പത്തികാവസ്ഥ മറികടക്കാനാണ് വില്‍പ്പനയെന്നാണ് സൂചന.

 

Author

Related Articles