Investments

ഇന്ത്യന്‍ വിപണിയില്‍ 3,500 കോടി രൂപ നിക്ഷേപിച്ച് ഷവോമി

മുംബൈ: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ഭീമനായ ഷവോമി ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തി. 3,500 കോടി രൂപയുടെ നിക്ഷേപമാണ് ഷവോമി ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ വന്‍കുതിപ്പുണ്ടാക്കിയ കമ്പനിയാണ് ഷവോമി. വിപണി മൂല്യം വര്‍ധിച്ചതോടെ ഷവോമി കൂടുതല്‍ നിക്ഷേപത്തിനായാണ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. അടുത്തകാലം വരെ ഇത്രയും വലിയ നിക്ഷേപം രാജ്യത്തുണ്ടായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യന്‍ വിപണി രംഗത്ത് ഉപഭോക്താക്കളെ  ആകര്‍ഷിക്കുന്ന ശൈലിയിലാണ് ഷവോമിയുടെ ഇടപെടല്‍.സ്മാര്‍ട് ഫോണുകളുടെ ഗുണ നിലവാരം തന്നെയാണ് ഇതിന് കാരണം. രണ്ട്  ഘട്ടങ്ങളിലായി ഷവോമി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദ്യ നിക്ഷേപം നടത്തിയത്. 1499.9 കോടി രൂപയോളം വരുമത്. രണ്ടാമത്തെ നിക്ഷേപം മാര്‍ച്ച് ഒന്നിന് നടത്തുകയും ചെയ്തു. ഏകദേശം  2000 കോടി രൂപയോളം വരുമത്. കമ്പനി ഇതുവരെ തുക ഏത് മേഖലയിലാണ് വിനിയോഗിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.

 

Author

Related Articles