Banking

യെസ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 1,507 കോടി രൂപയുടെ നഷ്ടം

സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വിട്ടു. മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ യെസ് ബാങ്കിന്റെ നഷ്ടം 1,506.64 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1,179.44 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം അറ്റാദായം. 

നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 3,661.70 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 399.64 കോടി രൂപയായിരുന്നു. ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പിന് നോണ്‍-പെര്‍ഫോമിങ് അസറ്റ് (എന്‍പിഎ) ആയി 2,442 കോടി രൂപ ആയിരുന്നു ഉണ്ടായിരുന്നത്. അറ്റ പലിശ വരുമാനം 16.30 ശതമാനം ഉയര്‍ന്ന് 2,506 കോടിയായി. നെറ്റ് ഇന്‍ട്രസ്‌ററ്  മാര്ജിന് 3.10 ശതമാനമായിരുന്നു.

ബാങ്കുകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അന്തിമ അവസരം സുപ്രീം കോടതി നല്‍കിയിരുന്നു.

 

Author

Related Articles