Banking

രജത് മോംഗ യെസ് ബാങ്കില്‍ നിന്ന് പുറത്തേക്ക്; ബാങ്കിനകത്ത് അധികാര തര്‍ക്കം

യെസ് ബാങ്കിലെ സീനിയര്‍ പ്രസിഡന്റും മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍  ഓഫീസറുമായ രജത് മോംഗ കമ്പനിയില്‍ നിന്ന് പുറത്തേക്ക് പോയതായി റിപ്പോര്‍ട്ട്. നിക്ഷേപകരുമായും, കമ്പനി അധികൃതരുമായും രാജിക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ബാങ്കിന്റെ ഓഹരി വിലയില്‍ കഴിഞ്ഞ കുറേക്കാലമായി സമ്മര്‍ദ്ദത്തിലായിരുന്നു. നിക്ഷേപകരെല്ലാം യെസ് ബാങ്കില്‍ നിന്ന് കൂട്ടത്തോടെ പിന്‍മാറിയതും വലിയ ചര്‍ച്ചയായിരുന്നു.

ഓഹരി വിലയില്‍ ചരത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഓഹരി വിലയില്‍ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി 32 രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കോണ്‍ഫറന്‍ കോള്‍ വിളിച്ച് രത് മോംഗ രാജിവെക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്കിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, കമ്പനിയില്‍ രൂപപ്പെട്ട തര്‍ക്കങ്ങളും, നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട വീഴ്ച്ചയും മൂലം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ സിഇഒ ആയിരുന്ന റാനാ കപൂറിന്റെ കാലാവധി വെട്ടിച്ചുരുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. റാണാ കപൂറിന്റെ ചുമതല  രജത് മോംഗ ഏറ്റെടുത്തത്. 

അതേസമയം ബാങ്കിന് കഴിഞ്ഞ കുറേക്കാലമായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. റാനാ കപൂറിന്റെ രാജിയെ തുടര്‍ന്നാണ് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്താന്‍ ഇടയാക്കിയത്. യെസ് ബാങ്കിലിപ്പോള്‍ നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷകളൊന്നും ഇല്ലെന്നൊണ് വിവരം. നിലവില്‍ യെസ് ബാങ്കില്‍ റാണാ കപൂറിന്റെ കുടുംബത്തിനുള്ള ഓഹരി വിഹിതം രണ്ട് ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Author

Related Articles