ലോകത്തിലെ സമ്പന്ന രാഷ്ട്രം ഏത്; ഇന്ത്യയുടെ സ്ഥാനം എത്ര? ക്രഡിറ്റ് സൂയിസ് പറയുന്നത് ഇങ്ങനെ; ആഗോളതലത്തിലെ ആകെ സമ്പത്ത് 306 ട്രില്യണ്‍ ഡോളര്‍

February 26, 2020 |
|
News

                  ലോകത്തിലെ സമ്പന്ന രാഷ്ട്രം ഏത്;  ഇന്ത്യയുടെ സ്ഥാനം എത്ര? ക്രഡിറ്റ് സൂയിസ് പറയുന്നത് ഇങ്ങനെ;  ആഗോളതലത്തിലെ ആകെ സമ്പത്ത് 306 ട്രില്യണ്‍ ഡോളര്‍

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം ഏതാണ്. ക്രെഡിറ്റ് സൂയിസിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രം യുഎസാണ്.  യുഎസിന്റ ആകെ ആസ്തി 106 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ആഗോളതലത്തിലെ ആകെ സ്മ്പത്ത് 306 ട്രില്യണ്‍ ഡോളറാണ്.  അതേസമയം ഇന്ത്യ ലോകത്തില്‍ ആറാമതാണ് ഇടംപിടിച്ചിട്ടുള്ളത്. ആസ്തി  ഏകദേശം  12.6 ട്രില്യണ്‍ ഡോളറാണ്. ചൈനയാകട്ടെ രണ്ടാം സ്ഥാനത്താണ് ഉള്ളത്.  63.8 ട്രില്യണ്‍ യുഎസ് ഡോളറാണ് ചൈനയുടെ ആകെ ആസ്തി.

കണക്കുകള്‍ പറയുന്നത് ഇങ്ങനെ  

1. യുഎസ് (106 ട്രില്യണ്‍ ഡോളര്‍)

2. ചൈന (63.8 ട്രില്യണ്‍ ഡോളര്‍)

3. ജപ്പാന്‍ (25 ട്രില്യണ്‍ ഡോളര്‍ )

4.ജര്‍മ്മനി (14.7 ട്രില്യണ്‍ ഡോളര്‍)

5. ഇംഗ്ലണ്ട് (14.3 ട്രില്യണ്‍ ഡോളര്‍)

6. ഇന്ത്യ (12.6 ട്രില്യണ്‍ ഡോളര്‍)

7.കാനഡ (8.6 ട്രില്യണ്‍ ഡോളര്‍)

8. സൗത്ത് കൊറിയ (7.3 ട്രില്യണ്‍ ഡോളര്‍ )

9. ആസ്‌ട്രേലിയ (7.2 ട്രില്യണ്‍ ഡോളര്‍)

10. സ്വിറ്റ്‌സര്‍ലാന്‍ഡ് (3.9 ട്രില്യണ്‍ ഡോളര്‍)

Related Articles

© 2025 Financial Views. All Rights Reserved