കൊവിഡ് വ്യാപനം: തൊഴിലില്ലാതായത് ഒന്നര കോടി ജനങ്ങള്‍ക്ക്

June 02, 2021 |
|
News

                  കൊവിഡ് വ്യാപനം:  തൊഴിലില്ലാതായത് ഒന്നര കോടി ജനങ്ങള്‍ക്ക്

ന്യൂഡല്‍ഹി: സമഗ്രമേഖലകളിലും വലിയ ആഘാതമാണ് കൊവിഡ് വ്യാപനം രാജ്യത്തുണ്ടാക്കിയത്. സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് രൂക്ഷമായ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്ത് വരുന്നത്. കൊവിഡ് തൊഴില്‍ മേഖലയിലുണ്ടാക്കിയതും സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം രാജ്യത്ത് ഒന്നര കോടി ആളുകള്‍ക്ക് തൊഴിലില്ലാതായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്.

സെന്റര്‍ ഫോര്‍ മോണിറ്ററിംങ്ങ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയതും കണക്കുകള്‍ പുറത്ത് വിട്ടതും. നിലവിലെ സാഹചര്യം രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ശേഷം മാത്രം ഇത് വരെ 23 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നഗരമേഖലകളില്‍ തൊഴില്‍ നഷ്ടമായവരുടെ ശതമാനം 18 ആയി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved