
വാിങ്ടണ്‍: 2018 ല്‍ അമേരിക്കയുടെ എച്ച് വണ്‍ ബി വിസയില്‍ 10 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. എച്ച് വണ്‍ ബി വിസയില്‍ ഡൊനാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പരിഷ്‌കരണമാണ് ഇടിവുണ്ടാകാന്‍ കാരണമായത്. യുഎസിലെ സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ എച്ച് വണ്‍ ബി വിസാ അപേക്ഷകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 85 ശതമാനം അപേക്ഷകളാണ് എച്ച്‌വണ്‍ ബി വിസയില്‍ ഉണ്ടായിരുന്നതെന്ന് കണക്കുകളിലൂടെ സൂചിപ്പിക്കുന്നു. അതേസമയം ഈ വര്‍ഷം 79 ശതമാനമായി അത് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എച്ച്‌വണ്‍ ബി വിസ 2018 ല്‍ ട്രംപ് ഭരണകൂടം അംഗീകരിച്ചത് 335,000 മാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017 ല്‍ 373,400 പേരുടെ എച്ച്‌വണ്‍ ബി വിസ അപേക്ഷകള്‍ക്ക് അമേരിക്ക അംഗീകാരം നല്‍കിയതായി ആനുവല്‍ സ്റ്റാറ്റിക്കല്‍ (യുഎസ്‌സിഐഎസ്) റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ മുന്‍വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ എച്ച് വണ്‍ ബി വിസ അംഗീകരിക്കുന്നതിന്റെ നിരക്ക് 93 ശതമാനമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ എച്ച്‌വണ്‍ ബി വിസാ നയങ്ങളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളും നിയമങ്ങളും കൊണ്ടുവരികയും ചെയ്തു.