
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ലയനമാണ് ഇന്ന് നടന്നത്. ബാങ്കിങ് രംഗത്തെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഇതുവരെ കാണാത്ത ബാങ്കിങ് ലയനമിന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതോടെ കാനറ ബാങ്ക്- സിന്‍ഡിക്കറ്റ് ലയനത്തോടെ ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായി കാനറ ബാങ്ക് മാറി. ഇന്നു മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ശാഖകളും കാനറ ബാങ്ക് ശാഖകളായി പ്രവര്‍ത്തിക്കും. ഇതോടെ കാനറ ബാങ്ക് ശാഖകള്‍ 10,391 ആയും എടിഎമ്മുകള്‍ 12,829 ആയും വര്‍ധിക്കും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആകും.
എന്നാല്‍ ഇരു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കാനറ ബാങ്ക് അറിയിച്ചു. ഈ ലയനത്തോടെ കരുത്തുറ്റ ബാങ്കിങ് സ്ഥാപനമായി കാനറ ബാങ്ക് മാറുമെന്നും ഇരു ബാങ്കുകളുടേയും സമ്പന്ന സേവന പൈതൃകം വലിയ മുതല്‍ക്കൂട്ടാകുമെന്നും കാനറ ബാങ്ക് എംഡിയും സിഇഒയുമായ എല്‍.വി പ്രഭാകര്‍ പറഞ്ഞു. വലിയ ബാങ്കായി മാറുമെങ്കിലും താഴെത്തട്ടിലുള്ള ബാങ്കിങ് സേവനങ്ങളിലും ഉപഭോക്തൃ സംതൃപ്തിയിലും തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുബാങ്കുകളും നല്‍കി വരുന്ന സേവനങ്ങള്‍ അതുപോലെ തന്നെ തുടരും. കോര്‍ ബാങ്കിങ് സംവിധാനത്തിന്റെ ഏകീകരണവും ഏറെ വൈകാതെ ഉണ്ടാകും. കൂടാതെ ഇരുബാങ്കുകളിലും ലഭ്യമാകുന്ന 12 സേവനങ്ങളും കാനറ ബാങ്ക് എപ്രില്‍ ഒന്നു മുതല്‍ നല്‍കിത്തുടങ്ങും. നിലവിലെ ബാങ്കിങ് സേവനങ്ങല്‍ക്കു പുറമെ, ചെറുകിട ഇടത്തരം സംരഭകര്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി പുതിയ പദ്ധതികളും കാനറ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. റീട്ടെയ്ല്‍ വായ്പാ ഇനങ്ങളില്‍ പുതിയ ഭവന വായ്പാ പദ്ധതിയും മഴവെള്ള സംഭരണി നിര്‍മ്മാണ വായ്പയും അവതരിപ്പിച്ചു. കോവിഡ്19 മൂലം പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധനത്തിന്റെ 10 മുതല്‍ 35 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതിയും കാനറ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ലയനം നടക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ലയനം പൂര്‍ണമായും നടപ്പിലാക്കി. ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും, ചിലവുകള്‍ കുറക്കാനും ലയനത്തിലൂടെ സാധ്യമാകും. കൊറോണ വ്യാപത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് ലയനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരിന്നു. എന്നാല്‍ ലയനം പൂര്‍ണമായും നടപ്പിലാക്കാന്‍ മാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാങ്കുകളുടെ ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
2017ഏപ്രില്‍ ഒന്നിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കപകളും മഹിളാ ബാങ്കുകളും ലയപ്പിച്ചത്. പിന്നീട് കൂടുതല്‍ ബാങ്കുകള്‍ ലയപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഈ ഘട്ടത്തില്‍ ത്‌ന്നെ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ലയനത്തിലൂടെ സംഭവിക്കുക ഈ കാര്യങ്ങള്‍
1 ഓറിയന്റല്‍ ബാങ്ക ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പിഎന്‍ബി. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്.
2 സിന്‍ഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാകും.
3 അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലാണ് ലയിക്കുക.
4 ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക.
5 നിക്ഷേപകര്‍ ഉള്‍പ്പടെയുള്ള ഉപഭോക്താക്കള്‍ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും.
6 ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനാറ ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയാണവ.
മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകള്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ.
7 ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ആന്‍ഡ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകള്‍ ബുധനാഴ്ച(2020 ഏപ്രില്‍ 1)മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കായി മാറും.