
ന്യൂഡല്‍ഹി: ഊര്‍ജപ്രതിസന്ധിക്ക് താല്‍ക്കാലിക ശമനമുണ്ടായെങ്കിലും 10 ശതമാനം താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം പ്രവര്‍ത്തനം തടസ്സപ്പെടാമെന്ന് ക്രിസില്‍ റേറ്റിങ്ങിന്റെ റിപ്പോര്‍ട്ട്. വളരെ കുറച്ചു ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്ക് മാത്രമേ 10 ശതമാനം നിലയങ്ങളില്‍ ഉള്ളുവെന്ന് ക്രിസില്‍ ചൂണ്ടിക്കാട്ടി. മൊത്തം നിലയങ്ങളുടെ സംയോജിത ശേഷിയായ 209 ഗിഗാവാട്ടില്‍ 20 ഗിഗാവാട്ട് ശേഷിയെയാണ് ക്ഷാമം ബാധിക്കാന്‍ സാധ്യത. നിലയങ്ങളിലേക്കുള്ള കല്‍ക്കരി വരവ് വര്‍ധിച്ചതായി കല്‍ക്കരി മന്ത്രാലയം അറിയിച്ചു.