
ന്യൂഡല്‍ഹി: രാജ്യത്തെ 135 സ്റ്റാര്‍ടപ് സംരംഭകര്‍ക്ക് ആശ്വസമായി സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ പുതയി തീരുമാനം. 135 ഓളം വരുന്ന സ്റ്റാര്‍ടപ് സംരംഭകരെ അധിക നികുതിയില്‍ നിന്ന് ഒഴുവാക്കി. ചെറുകിട മേഖലയിലുള്ളവര്‍ക്കെല്ലാം ഈ തീരുമാനം ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയില്‍ പോളിസി ആന്‍ഡ് പ്രൊമേഷന്‍ വകുപ്പ് ഫിബ്രുവരി 19ന് പുതിയ അപേക്ഷ ക്ഷണിച്ചുവെന്നാണ് സൂചന. ചെറുകിട സംരംഭകര്‍ക്കെല്ലാം ഈ തീരുമാനം ആശ്വാസമാകുമെന്നാണ് പറയപ്പെടുന്നത്.
25 കോടി രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ള സംരംഭകരെയാണ് അധിക നികുതിയില്‍ നിന്ന് ഒഴിവാക്കിയത്. അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ 170 സ്റ്റാര്‍ടപ് കമ്പനികളാണ് പുതിയ അപേക്ഷകള്‍ സമര്‍പ്പിച്ചത്. സ്റ്റാര്‍ടപ് മേഖലയിലെ പുതിയ സംരംഭകര്‍ക്ക് ആശ്വസമാകുന്ന തീരുമാനമാണിത്. സ്റ്റാര്‍ടപ് സംരംഭകര്‍ക്കായുള്ള അദിക നികുതിയാണ് ഒഴിവാക്കിയത്. 25 കോടി രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അധിക നകുതിയില്‍ നിന്ന് ഒഴിവാക്കിയത്.