എംഎസ്എംഇ മേഖലയ്ക്ക് 1416 കോടി രൂപയുടെ സഹായം പദ്ധതി പ്രഖ്യാപിച്ച് കേരളം

June 28, 2021 |
|
News

                  എംഎസ്എംഇ മേഖലയ്ക്ക് 1416 കോടി രൂപയുടെ സഹായം പദ്ധതി പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായമേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനമായ ഞായറാഴ്ച സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറിലാണ് 1416 കോടി രൂപയുടെ കോവിഡ് സഹായ പദ്ധതി പ്രഖ്യാപിച്ചു. 

ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇളവുകള്‍ക്കും ഉത്തേജക പദ്ധതികള്‍ക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തില്‍ നിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും. 

പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ ഇവയാണ്: 1. 'വ്യവസായ ഭദ്രത' സ്‌കീമില്‍ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബര്‍ 31 എന്നതില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കും. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജില്‍ 5000 സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കും.

Read more topics: # MSME,

Related Articles

© 2024 Financial Views. All Rights Reserved