നിയമനങ്ങള്‍ കുറഞ്ഞു; തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നു

September 02, 2021 |
|
News

                  നിയമനങ്ങള്‍ കുറഞ്ഞു; തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നു

രാജ്യത്തെ നിയമനങ്ങള്‍ കുറഞ്ഞതോടെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയര്‍ന്നു. നാല് മാസത്തെ ഏറ്റവും താഴ്ചയില്‍നിന്നാണ് ഓഗസ്റ്റില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയര്‍ന്ന് 8.32 ശതമാനത്തിലെത്തിയത്. ജുലൈ മാസത്തില്‍ 6.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്കെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, വളര്‍ച്ച മന്ദഗതിയിലായതോടെ കമ്പനികള്‍ പുതുതായുള്ള നിയമനങ്ങള്‍ നിര്‍ത്തിവച്ചതാണ് തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കുറഞ്ഞതോടെ കമ്പനികള്‍ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ സര്‍വേ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞമാസം ഏകദേശം 10 ലക്ഷത്തോളം തൊഴിലുകള്‍ നഷ്ടമായതായും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നിരുന്നാലും, ഏപ്രില്‍ മാസത്തിലെ തൊഴില്‍ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. അന്ന് 70 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് രണ്ടാം തരംഗം കാരണം രാജ്യത്ത് തൊഴില്‍ നഷ്ടമായത്.

Related Articles

© 2025 Financial Views. All Rights Reserved