
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ആദ്യ ഓഹരി വില്‍പനയ്ക്കു നേതൃത്വം നല്‍കാനുള്ള അവസരത്തിനായി 16 സ്ഥാപനങ്ങള്‍ രംഗത്ത്. ഇന്നും നാളെയുമായി സ്ഥാപനങ്ങള്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നില്‍ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തും. ഓഹരി വില്‍പ്പന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാരെ തെരഞ്ഞെടുക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ എല്‍ഐസി ഐപിഒ പൂര്‍ത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.