സ്വകാര്യ മേഖലയിലെ കണ്ടുപിടത്തങ്ങള്‍ക്ക് സൗദി ചിലവഴിച്ചത് 17 ബില്യണ്‍ ഡോളര്‍; വിപണികളെ ശക്തിപ്പെടുത്തുക ലക്ഷ്യം

November 14, 2019 |
|
News

                  സ്വകാര്യ മേഖലയിലെ കണ്ടുപിടത്തങ്ങള്‍ക്ക് സൗദി ചിലവഴിച്ചത് 17 ബില്യണ്‍ ഡോളര്‍; വിപണികളെ ശക്തിപ്പെടുത്തുക ലക്ഷ്യം

ജിദ്ദ: സൗദി ഇപ്പോള്‍ കണ്ടുപിടത്തങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്നാണ്  റിപ്പോര്‍ട്ട്. കണ്ടുപിടത്തങ്ങള്‍ക്കായി സൗദി കൂടുതല്‍ പണവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചിലവാക്കുന്നുണ്ട്.  സ്വകാര്യ മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ക്കായി സൗദി അറേബ്യ 17.5 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 64  ബില്യണ്‍ റിയാല്‍ തുക ഇന്നോവേഷന്‍ വികസിപ്പിക്കാനും, സാങ്കേതിക മേഖലയില്‍ കുതിച്ചുചാട്ടം സൃഷ്ടിക്കാനും ചിലവഴിച്ചത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ജിഎസ്റ്റാറ്റ്) കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട്ത്. 2018 ലാണ് സൗദി ഇത്രയധികം ചിലവഴിച്ചതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേമയം സൗദി തങ്ങളുടെ പരമ്പരാഗത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇപ്പോള്‍ മുന്‍പോട്ടുപോകുന്നത്. സ്വകാര്യ മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ സൗദി ആകെ ചിലവഴിക്കുന്ന തുകയില്‍ 2.74 ശതമാനം വര്‍ധനവ് വരുമിതെന്നാണ്് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  സാങ്കേതിക വിദ്യയുടെ അടിത്തറ വികസിപ്പിക്കുന്നതിന് സൗദി ഭീമമായ തുകയാണ് നടപപ്പുവഷത്തില്‍ ചിലവഴിക്കാന്‍ പോകുന്നത്.  

സ്വകാര്യ മേഖലയില്‍ കണ്ടുപടിത്തങ്ങള്‍ വികസിച്ചാല്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കണ്ടുപിടിത്തങ്ങള്‍ വികസിപ്പിക്കാന്‍ സൗദി ഇത്തവണ കൂടുതല്‍ തുക ചിലവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപണന സാധ്യകള്‍ ഉപയോഗപ്പെടുത്താന്‍ പുതി രീതികള്‍ എന്നിവയെല്ലാം ഇന്നോവേഷനില്‍ വന്നേക്കും. 

Related Articles

© 2025 Financial Views. All Rights Reserved