മികച്ച നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്; രണ്ട് ലക്ഷം യൂണിറ്റ് കടന്ന് നെക്സോണ്‍

June 11, 2021 |
|
News

                  മികച്ച നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്;  രണ്ട് ലക്ഷം യൂണിറ്റ് കടന്ന് നെക്സോണ്‍

മുംബൈ: ഇതുവരെ രണ്ട് ലക്ഷം യൂണിറ്റ് നെക്സോണ്‍ സബ്കോംപാക്റ്റ് എസ്യുവി നിര്‍മിച്ചതായി ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. രണ്ട് ലക്ഷമെന്ന എണ്ണം തികഞ്ഞ വാഹനം പുണെയ്ക്കു സമീപം രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. 2020 നവംബറിലാണ് ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് പുതിയ 50,000 യൂണിറ്റ് നെക്സോണ്‍ നിര്‍മിച്ചത്.

ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോണ്‍. ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടാന്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന ഈ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കഴിഞ്ഞു. നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്സോണ്‍ വിറ്റുപോകുന്നു.   

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്. എസ്യുവിയുടെ 'ടെക്ടോണിക് ബ്ലൂ' കളര്‍ ഓപ്ഷന്‍ ഈയിടെ നിര്‍ത്തിയിരുന്നു. ഇതോടെ ഫ്‌ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved