
തിരുവന്തപുരം: കേരളത്തിന്റെ വികസന മുന്നേറ്റത്തിനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുമായി ശക്തമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ പോലും സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സര്‍ക്കാരും നടത്തുന്നത്. എന്നാല്‍ പ ൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനെ ചോദ്യം ചെയ്ത സ്ഥിതിക്ക് സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ചില നീ്ക്കങ്ങളുമായിട്ടാണ് ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ജനുവരി 25 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
ജനുവരി 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയുമാണ്. വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ ബജറ്റ് വിഹിതം പരിശോധിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റികളെ അനുവദിക്കുന്നതിനുള്ള ബജറ്റ് സെഷന്റെ രണ്ട് ഘട്ടങ്ങള്‍ക്കിടയില്‍ സാധാരണയായി ഒരു മാസത്തെ ഇടവേള പതിവുള്ളതാണ്.
ഈ വര്‍ഷത്തെ ബജറ്റില്‍, ധനകാര്യ മന്ത്രാലയം ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില നടപടികള്‍.