പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വില അറിയാം

June 17, 2021 |
|
News

                  പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വില അറിയാം

മുംബൈ: 2021 ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. യഥാക്രമം 79.87 ലക്ഷം രൂപയും 80.71 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില. തദ്ദേശീയമായി അസംബിള്‍ ചെയ്ത 5 സീറ്റര്‍ എസ്യുവിയുടെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ഫ്യൂജി വൈറ്റ്, പോര്‍ട്ടോഫിനോ ബ്ലൂ, സാന്റൊറീനി ബ്ലാക്ക്, സിലിക്കോണ്‍ സില്‍വര്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.   

3ഡി സറൗണ്ട് കാമറ, ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍, പിഎം2.5 ഫില്‍റ്റര്‍ സഹിതം കാബിന്‍ എയര്‍ അയോണൈസേഷന്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ നല്‍കിയതാണ് ആര്‍ ഡൈനാമിക് എസ് വേരിയന്റില്‍ ലഭിക്കുന്ന പുതിയ വെലാര്‍. പുതിയ 'പിവി പ്രോ' സംവിധാനം സഹിതം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. പുതിയ ഡിസൈന്‍ ലഭിച്ചതാണ് ഇന്റര്‍ഫേസ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി നല്‍കി. 

ഇന്‍ജീനിയം കുടുംബത്തില്‍പ്പെട്ട 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് 2021 റേഞ്ച് റോവര്‍ വെലാര്‍ എസ്യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 177 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ്. രണ്ട് എന്‍ജിനുകളുമായും ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഘടിപ്പിച്ചു. മുമ്പത്തേക്കാള്‍ ശുദ്ധവും സുരക്ഷിതവും സ്മാര്‍ട്ടുമാണ് പുതിയ വെലാര്‍ എന്ന് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. ലോകത്ത് സാങ്കേതികമായി ഏറ്റവും ആധുനികമായ ആഡംബര എസ്യുവികളിലൊന്നാണ് പുതിയ വെലാര്‍.

 

Related Articles

© 2024 Financial Views. All Rights Reserved