
സ്വര്‍ണാഭരണ കയറ്റുമതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണാഭരണ കയറ്റുമതി മൂല്യം 27.76 ശതമാനം കുറഞ്ഞ് 6137.17 ദശലക്ഷം ഡോളറായി. അലങ്കാരമല്ലാത്ത സ്വര്‍ണ ആഭരണങ്ങളുടെ കയറ്റുമതി 59.43 ശതമാനം കുറഞ്ഞ് 2487.03 ഡോളറും, സ്റ്റ്ഡെഡ് സ്വര്‍ണ്ണ ആഭരങ്ങളുടെ കയറ്റുമതി 54.33 ശതമാനം വര്‍ധിച്ച് 3650.14 ഡോളറായി. വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 95.53 ശതമാനം ഉയര്‍ന്ന് 1691.86 കോടി ഡോളര്‍ രേഖപ്പെടുത്തി.
രത്നങ്ങളും സ്വര്‍ണ-വെള്ളി എല്ലാം ഉള്‍പ്പെട്ട ആഭരണ കയറ്റുമതി 3.54 ശതമാനം വര്‍ധിച്ച് രാജ്യത്തിന് 26 .04 ശത കോടി ഡോളറായി. 2021 ല്‍ ആഭരണ കയറ്റുമതി പ്രതീക്ഷിച്ചതിലും കൂടുതലാണന്ന് ജെംസ് ആന്‍ഡ് ജുവലറി എക്സ് പോര്‍ട്ട് പ്രൊമോഷന്‍ അധ്യക്ഷന്‍ കോളിന്‍ ഷാ അഭിപ്രായപ്പെട്ടു. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതി 41.65 ശത കോടി ഡോളര്‍ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2022-23 കേന്ദ്ര ബജറ്റില്‍ വജ്രം, സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറക്കാനും പരുക്കന്‍ വജ്രങ്ങള്‍ മുംബൈയിലും സൂറത്തിലെ പ്രത്യേക വിജ്ഞാപനം ചെയ്ത മേഖലയില്‍ വില്‍ക്കാനുള്ള അനുമതിക്കായി നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ മൊത്തം ആഭരണ കയറ്റുമതി 70 ശതകോടി ഡോളറായി ഉയര്‍ത്താന്‍ ഏതാനുംം വര്‍ഷങ്ങള്‍ക്കകം സാധിക്കുമെന്ന് കോളിന്‍ ഷാ പറഞ്ഞു. കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ആഭരണങ്ങളുടെ പ്രധാന വിപണി അമേരിക്കയാണ് (മൊത്തം കയറ്റുമതിയുടെ 38.33 ശതമാനം. ഹോംഗ് കോംഗ് (24.46 ശതമാനം), യുഎഇ (13.87 ശതമാനം), ബെല്‍ജിയം (4.10 ശതമാനം), ഇസ്രായേല്‍ (3.84 ശതമാനം) തുടങ്ങിയ രാജ്യങ്ങളാണ് മറ്റ് പ്രധാനപ്പെട്ട ഉപഭോക്താക്കള്‍.