ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള ഇന്ത്യക്കാര്‍ 2200 പേര്‍; വാര്‍ഷിക വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആദായനികുതി വകുപ്പ്

February 15, 2020 |
|
News

                  ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള ഇന്ത്യക്കാര്‍ 2200 പേര്‍; വാര്‍ഷിക വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആദായനികുതി വകുപ്പ്

ഇന്ത്യയില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എത്രയുണ്ടാകും. 2200 പ്രൊഫഷണലുകള്‍ക്കാമ് ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ രാജ്യത്തുള്ളതെന്ന് ആദായനികുതി വകുപ്പ് പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത കണക്കുകള്‍ പരിശോധിച്ചാണ് ആദായനികുതി വകുപ്പ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരില്‍ ഭൂരിപക്ഷവും ഡോക്ടര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും വക്കീലന്‍മാരുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2018-19 വര്‍ഷത്തെ വരുമാനം വെളിപ്പെടുത്തി ആദായനികുതി റിട്ടേണ്‍ നല്‍കിയത് 5.78 കോടി ആളുകളാണ്. ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.  വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കുറവുള്ളവര്‍ 1.03 കോടി പേരാണ് ഉള്ളത്. 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും മധ്യേ വരുമാനമുള്ളവര്‍ 3.29 കോടി ആളുകളാണ്. 5.78 കോടി നികുതിദായകരില്‍ അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവര്‍ മൊത്തം 4.32 കോടി ആളുകളാണ്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം  രൂപാവരെ വരുമാനമുള്ളവരെ ആദായനികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ 1.46 കോടി ആളുകള്‍ മാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവരെ ആദായനികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപാവരെ വരുമാനം ഉള്ളവരുടെ എണ്ണം ഒരു കോടിരൂപയോളമാണ്. പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരാകട്ടെ 46 ലക്ഷം പേരുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved