
ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി മുദ്ര യോജന (പിഎംഎംവൈ) എക്കൗണ്ടുകളില്‍ വന്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 2,313 എക്കൗണ്ടുകള്‍ വഴി വന്‍ തട്ടിപ്പും, തിരിമറിയും നടത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2016-2017 സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണിത്. രാജ്യത്തെ ചെറുകിട- ഇടത്തരം സംരംഭകരെ വളര്‍ത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി മുദ്ര യോജനാ വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഈ പദ്ധതിയിലൂടെ വന്‍ തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വിമര്‍സനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
അതേസമയം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2019 ജൂണ്‍ 21 വരെ 19 കോടി രൂപയോളം മുദ്രാ ജോയജന പദ്ധതി വഴി വായ്പ നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രധാന്‍മന്ത്രി മുദ്ര യോജന വഴി തട്ടിപ്പുകള്‍ ഏറ്റവുമധികം നടന്നത് തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടില്‍ 344 തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചണ്ഡിഗഡില്‍ (275) ഉം, ആന്ധ്രാപ്രദേശില്‍ 241 കേസുകളും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.