
ന്യൂഡല്‍ഹി: 2018ല്‍ ഇ-വിസയിലിൂടെ ഇന്ത്യയിലെത്തിയത് 25 ലക്ഷം വിനോദ സഞ്ചാരികളെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍പ്പെട്ട വിസകളിലുള്ള അപേക്ഷകളില്‍ കുറവുണ്ടായെന്നും കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പേപ്പര്‍ വിസകളുടെ എണ്ണം 2018 ല്‍ 35 ലക്ഷമായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 2015ല്‍ പേപ്പര്‍ വിസ നല്‍കിയിരുന്നത് 45 ലക്ഷമായിരുന്നു. സിനിമാ ആവശ്യങ്ങള്‍ക്ക് 180 ദിവസത്തെ വിസയും ഇന്ത്യ നല്‍കി വരുന്നുണ്ട്. ഇത് വര്‍ധിപ്പിക്കുമെന്നും സൂചനയുണ്ട്.
അസേമയം പ്രധാനപ്പെട്ട വിസാ വിഭാഗങ്ങളുടെ എണ്ണത്തിലും വന്‍ കുറവാണ് വരുത്തിയിട്ടുള്ളത്. വിസാ വിഭാഗങ്ങളുടെ എണ്ണം 26ല്‍ നിന്ന് 21 ആയും കുറച്ചു. 166 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി വിസ നല്‍കിയിരുന്നത്. ബിസിനസ്, മെഡിക്കല്‍, ഹെല്‍ത്ത്, സമ്മേളനം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട പരിപാടികള്‍ക്കാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കിയിരുന്നത്. ഈ ആവശ്യങ്ങള്‍ക്കെല്ലാം ഇന്ത്യ 72 മണിക്കൂറിനുള്ളില്‍ വിസ നല്‍കിയിട്ടുമുണ്ട്.