
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ ശക്തമായ നടപടികളുമായി മൂന്ന് ചൈനീസ് ബാങ്കുകള്‍ രംഗത്ത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മൂന്ന് പ്രധാനപ്പെട്ട ബാങ്കുകളായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കെമേഴ്ഷ്യല്‍ ബാങ്ക് ഓഫ് ചൈന എല്‍ഡിടി, ചൈന ഡിവല്പ്‌മെന്റ് ബാങ്ക്, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഈ മൂന്ന് ബാങ്കുകളും കൂടി 925.2 മില്യണ്‍ ഡോളറാണ് അനില്‍ അംബാനിക്ക് വായ്പ നല്‍കിയത്. അതേസമയം വായ്പ നല്‍കിയത് വ്യക്തി ജാമ്യത്തിന്റെ ബലത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വായ്പാ തിരിച്ചടവ് മുടങ്ങിയതിന് അനില്‍ അംബാനി ചില ന്യായീകരണങ്ങളും മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ കൈവശമുള്ള സ്വകാര്യ സ്വത്തുക്കള്‍ ഈട് നല്‍കിയല്ല അനില്‍ അംബാനി വായ്പയെടുത്തതെന്നാണ് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട അനില്‍ അംബാനിയുടെ കമ്പനികളെല്ലാം ഇപ്പോഴും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതിനിടയിലാണ് അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ശക്തമായ കുരുക്കുകളുമായി ഇപ്പോള്‍ രംഗത്ത് വന്നത്. കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയുടെ വിവിധ കമ്പനി ഗ്രൂപ്പുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
കഴിഞ്ഞമാസമാണ് അനില്‍ അംബാനിയുടെ ഉടമസത്ഥതയിലുള്ള ബിസിനസ്സ് ടെലിവിഷന്‍ അടച്ചുപൂട്ടിയത്. പിന്നാലെ വായ്പാ നല്‍കുന്ന ബിസനസ് സംരംഭങ്ങളും ഇനി പ്രവര്‍ത്തിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലിമിറ്റഡിന് (ആ്ര്എച്ച്ഐസിഎല്‍) പുതിയ പോളിസികള്‍ വിപണനം ചെയ്യുന്നതിന് ശക്തമായ വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടള്ളത്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡിവല്പമെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) ശക്തമായ നിയന്ത്രണം വന്നത്.
നിലവില്‍ ആര്‍എച്ച്ഐസിഎല്ലിന്റെ മുഴുവന്‍ പോളികളുടെയും സാമ്പത്തിക ബാധ്യതകളുടെയും റിലയന്‍് ഇന്‍ഷുറന്‍സ് കമ്പനിക്ക് (ആര്‍ജിഐസിഐല്‍) കൈമാറാനും ഐആര്‍ഡിഎഐ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിലവില്‍ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പോളിസി ക്ലെയ്മുകള്‍ സെറ്റില്‍ ചെയ്യുന്നച് ആര്‍ജിഐസിഎള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ വീണുപോയിരിക്കുകയാണ്.
നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 6000 കോടി രൂപയുടെ കടബാധ്യതയുണ്ടെങ്കിലും വലിയ അറ്റ ആസ്തിയുണ്ട്. കമ്പനി ചിലവ് ചുരുക്കി ആഭ്യന്തര വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനുവും, ഗതാഗത പദ്ധതികളും കമ്പനി ഏറ്റെടുക്കും. പ്രതിരോധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വകാര്യ കമ്പനികളില്‍ മുന്‍നിരയിലെത്താന്‍ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളളത്. സാങ്കേതി വിദ്യയിലടക്കം കമ്പനി വന്‍ മുന്നേറ്റം നടത്തി ആഗോള പ്രതിരോധ മേഖലയില്‍ ആഗോള വിതരണക്കാരനാകും ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ കമ്പനികളുമായി അനില്‍ അംബാനിക്ക് വലിയ ബന്ധമുണ്ടാക്കാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
എന്നാല്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കാപ്പിറ്റല്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, രൂക്ഷമായ വെല്ലുവിളികളും കാരണം റിലയന്‍സ് കാപ്പിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വായ്പാ സംരംഭങ്ങളാണ് അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നത്. 2019 ഡിസംബറിനകം രണ്ട് വായ്പാ സംരംഭങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് വിവരം. വായ്പാ, ഇന്‍ഷുറന്‍സ്, മ്യൂചല്‍ ഫണ്ട്സ്, റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വായ്പാ കമ്പനികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്.
ഈ കമ്പനികളുടെയെല്ലാം മൊത്തം ആസ്തി 25,000 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അനില്‍ അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ബിസിനസ് സംരംഭമാണ് ഇപ്പോള്‍ അടച്ചുപൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രണ്ട് വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കടബാധ്യത അധികരിച്ചത് മൂലമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടാന്‍ കാരണമായത്.